Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Police

ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേ ​​​യു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ന് സ​​​മീ​​​പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ട്രാ​​​ക്കി​​​ന് സ​​​മീ​​​പ​​​മു​​​ള്ള പോ​​​സ്റ്റു​​​ക​​​ൾ, സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ ന​​​മ്പ​​​റു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ല്ലേ​​​റ് പോ​​​ലു​​​ള്ള അ​​​നി​​​ഷ്ട സം​​​ഭ​​​വം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്ന​​​താ​​​ണ് പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​ത്.

ട്രാ​​​ക്കി​​​നു സ​​​മീ​​​പം ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലും വെ​​​ള്ള​​​യി​​​ൽ ക​​​റു​​​പ്പ് അ​​​ക്ഷ​​​ര​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യി ദൂ​​​രം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​ക്ക​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കും. അ​​​തു​​​കൊ​​​ണ്ട് യാ​​​ത്ര​​​യി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​ത് എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ കു​​​റ്റി​​​യി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​സ്തു​​​ത ന​​​മ്പ​​​റു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്‌​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നുമാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ൾ ട്രാ​​​ക്കി​​​ൽ നാ​​​ണ​​​യ​​​വും മെ​​​റ്റ​​​ൽ ക​​​ഷ​​ണ​​​ങ്ങ​​​ളും വ​​​യ്ക്കു​​​ന്ന​​​താ​​​യി പ​​​ല​​​യി​​​ട​​​ത്തും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വീ​​​ടു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​ട​​​ക്കു​​​ന്ന​​​തും ട്രാ​​​ക്കി​​​ലും പ​​​രി​​​സ​​​ര​​​ത്തും ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും, പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ദ്രോ​​​ഹ​​​കു​​​റ്റ​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ട്രാ​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും ആ​​​ർ​​​പി​​​എ​​​ഫ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

പ​​​തി​​​വാ​​​യി ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന കൊ​​​ല്ലം-പെ​​​രി​​​നാ​​​ട് സെ​​​ക്‌​​​ഷ​​​നി​​​ൽ ട്രാ​​​ക്കി​​​നു സ​​​മീ​​​പം സം​​​ശ​​​യം തോ​​​ന്നു​​​ന്ന വി​​​ധം കു​​​ട്ടി​​​ക​​​ളെ​​​യോ മ​​​റ്റ് സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​രു​​​ടെ​​​യോ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ലൂ​​​ടെ അ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​ന് മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നും അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ പ്ര​​​തി​​​രോ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ആ​​​ർ​​​പി​​​എ​​​ഫും യാ​​​ത്ര​​​ക്കാ​​​രും.

16605 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഏ​​​റ​​​നാ​​​ട്, 12075 ജ​​​ന​​​ശ​​​താ​​​ബ്ദി, 66315 കോ​​​ട്ട​​​യം- കൊ​​​ല്ലം മെ​​​മു, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ്, ഗു​​​രു​​​വാ​​​യൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​ന്‍റ​ർസി​​​റ്റി, മ​​​ധു​​​ര- ഗു​​​രു​​​വാ​​​യൂ​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി ഈ ​​​സെ​​​ക്‌​​​ഷ​​​നി​​​ൽ ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്‌​​​തി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മുന്നോട്ട്‌ പോ​​​കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​ശ​​​ല്യം പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ർ പി​​​എ​​​ഫ് ഹെ​​​ല്പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ൽ (9846 200 100) വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രോ​​​ട് റെ​​​യി​​​ൽ​​​വേ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Kerala

ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ആ​ർ​പി​എ​ഫും റെ​യി​ൽ​വേ പോ​ലീ​സും

പ​ര​വൂ​ർ: വ​ർ​ക്ക​ല സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​ർ​പി​എ​ഫ് - റെ​യി​ൽ​വേ പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത യാ​ത്ര, ഫു​ട്ബോ​ർ​ഡ് യാ​ത്ര, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​ന് തീ​വ്ര​മാ​യ ഡ്രൈ​വു​ക​ൾ​ക്ക് ഇ​രു​വി​ഭാ​ഗം സേ​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തു​ട​ക്ക​മി​ട്ടു.

ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ട്രെ​യി​നു​ക​ളി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ആ​ർ​പി​എ​ഫി​ന് അ​വ​രു​ടെ മേ​ധാ​വി​ക​ൾ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​വ​ലം പ​രി​ശോ​ധ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങ​രു​തെ​ന്നും ഫ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റെ​യ്ഡു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

ആ​ർ​പി​എ​ഫും (റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും) ജി​ആ​ർ​പി​യും (ഗ​വ. റെ​യി​ൽ​വേ പോ​ലീ​സ്) ചേ​ർ​ന്ന് രാ​ത്രി​കാ​ല കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന വ്യ​ക്തി​ക​ളെ​യും പ്ര​ശ്ന​ക്കാ​രെ​യും കു​റി​ച്ച് ട്രെ​യി​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഇ​നി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കും.

മാ​ത്ര​മ​ല്ല ട്രെ​യി​നു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ സം​ശ​യാ​സ്പ​ദ​മാ​യി എ​ന്ത് ക​ണ്ടാ​ലും അ​ടി​യ​ന്ത​ര​മാ​യി ആ​ർ​പി​എ​ഫും ജി​ആ​ർ​പി​യും വി​വ​രം കൊ​മേ​ഴ്സ്യ​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ റി​പ്പോ​ർ​ട്ടും ചെ​യ്യ​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച് സ​മ​ർ​പ്പി​ത "മേ​രി സ​ഹേ​ലി' ടീ​മു​ക​ൾ ഡി​വി​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​തി​ക്കു​ന്നു​ണ്ട്.

നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് (നേ​മം), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ), എ​റ​ണാ​കു​ളം സൗ​ത്ത്, എ​റ​ണാ​കു​ളം നോ​ർ​ത്ത്, തൃ​ശൂ​ർ റെ​യി​ൽ​വ സ്റ്റേ​ഷ​വ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​റ​പ്പും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. ഇ​വ​ർ 36,000 സ്ത്രീ ​യാ​ത്ര​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

മാ​ത്ര​മ​ല്ല 2025 ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക​ൽ പോ​ലീ​സി​ന് കൈ​മാ​റി. ഇ​തു​കൂ​ടാ​തെ ഇ​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 34 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്ത 601 പേ​രെ ആ​ർ​പി​എ​ഫ് സം​ഘം പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ഇ​തു​കൂ​ടാ​തെ റെ​യി​ൽ​വേ നി​യ​മ​ത്തി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് 7193 പേ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഇ​തു​വ​രെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ആ​കെ 2945 ട്രെ​യി​നു​ക​ളി​ൽ 8177 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​മ്പ​ടി സേ​വി​ച്ചു. ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ 13 സ്റ്റേ​ഷ​നു​ക​ളി​ൽ 24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

494 കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക ടീം ​ത​ത്സ​മ​യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ളി​ലെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​യും പൊ​തു​വാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് ഡി​വി​ഷ​നി​ൽ ഉ​ട​നീ​ളം ശ​രാ​ശ​രി 105 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും 57 ജി​ആ​ർ​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് എ​ല്ലാ ദി​വ​സ​വും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

യാ​ത്രാ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ 425 ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ടേ​ക്കം 315 കോ​ച്ചു​ക​ളി​ലും കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​ർ​പി​എ​ഫ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ വീ​ഡി​യോ​ഗ്രാ​ഫി​യും കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്. ഫു​ട്‌​ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

നേ​ര​ത്തേ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ താ​ക്കീ​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലും അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള കോ​ച്ചു​ക​ളി​ലും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

യാ​ത്ര​യ്ക്കി​ട​യി​ൽ അ​സാ​ധാ​ര​ണ​മാ​യ എ​ന്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും സ​ഹ​യാ​ത്രി​ക​രി​ൽ നി​ന്ന് മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ലും റെ​യി​ൽ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​യ 139 വ​ഴി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഡി​വി​ഷ​ണ​ൽ ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up